മുംബൈ : വിജയ് മല്യയുടെയും മെഹുൽ ചോക്‌സിയുടെയും ഉൾപ്പെടെ 68607 കോടി രൂപയുടെ വായ്പകൾ എഴുതിതള്ളിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
വിവരാവകാശനിയമപ്രകാര (ആർ ടി ഐ ) മുള്ള ചോദ്യത്തിന് മറുപടിയെന്നോണമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇകാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 16 വരെയുള്ള ഇവരുടെ വായ്പാവിവരങ്ങളെ കുറിച്ച് ചോദിച്ച് സാകേത് ഗോഖലെ യാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.
സർക്കാർ പുറത്ത് പറയാൻ മടിച്ചത്തിനുള്ള മറുപടി ആർ ബി ഐ നൽകി എന്നാണ് സാകേത് പറഞ്ഞത്.ഫെബ്രുവരി 16 ൽ നടന്ന പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാത്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സാകേത് വിവരാവകാശനിയമത്തിന്റെ സാധുതകൾ തേടിയത്. 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ അനുസരിച്ച് 50 പേരുടെ കുടിശ്ശിക ഉൾപ്പെടെ 68607 കോടി രൂപ ബാങ്കുകൾ എഴുതിതള്ളിയതായി ആർ ബി ഐ യുടെ മറുപടിയിൽ പറയുന്നു.
മെഹൽ ചോക്‌സിയുടെ ഗീതാഞ്ജലിജെംസ് ലിമിറ്റഡ് 5492 കോടിയുടെ കടവുമായി ഒന്നാമതും 4314 കോടി കടമുള്ള ആർ ഇ ഐ പട്ടികയിൽ രണ്ടാമതും ഇടം നേടി. സന്ദീപ്ത്ധുത്ധുൻവാലയും സഞ്ജയ്‌ത്ധുത്ധുൻവാലയും ആണ് ആർ ഇ ഐ യുടെ ഡയറക്ടർമാർ. രത്നവ്യാപാരിയായ ജതിൻ മെഹ്ത, പഞ്ചാബിലെ ക്യുഡോസ് കെമി, ബാബ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇൻഡോറിലെ രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഗ്വാളിയോറിലെ സൂം ഡെവലപ്പെഴ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവ എല്ലാം 2000 കോടിക്ക് മുകളിൽ കടം ഉള്ളവയാണ്. വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസ് 1000 കോടിക്ക് മുകളിൽ കടമുള്ള 18 കമ്പനികളിൽ പെടും.
