Tuesday, April 28, 2020

ശമ്പള ഉത്തരവിന് ഹൈകോടതി സ്റ്റേ.

ശമ്പള ഉത്തരവിന് ഹൈകോടതി(High Court) സ്റ്റേ.

കൊച്ചി : സർക്കാർ ജീവനക്കാരുടെയും പൊതുമേഖലസ്ഥാപനങ്ങളിലെ ജീവനക്കാരുടെയും 6 ദിവസത്തെ ശമ്പളം വീതം 5 മാസം പിടിക്കുമെന്നുള്ള സർക്കാർ ഉത്തരവിനെ ഹൈ കോടതി സ്റ്റേ ചെയ്തു.

ശമ്പളം സർക്കാർ ജീവനക്കാരുടെ അവകാശമാണെന്ന് കണ്ടാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.പിടിക്കുന്ന തുക എന്തിന് വിനിയോഗിക്കും എന്നതിലും വ്യക്തതഇല്ലെന്നു കോടതി കണ്ടെത്തി. കോവിഡ് ദുരന്തനിവാരണത്തിന് തന്നെ പണം ഉപയോഗിക്കുമോ എന്നും കോടതി ചോദിച്ചു.  സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്ന് പറയുന്നത് ശമ്പളം പിടിക്കുന്നതിനു ഒരു  കാരണമല്ലെന്നും കോടതി ചൂണ്ടികാട്ടി.
Disqus Comments