Tuesday, April 21, 2020

ഓൺലൈൻ ക്ലാസ്സ്‌ എടുക്കാൻ റേഞ്ച് കിട്ടാൻ വേണ്ടി മരത്തിനുമുകളിൽ കയറി അധ്യാപകൻ.



കൊൽക്കത്ത  : ചരിത്രാധ്യപകനായ സുബ്രത പാട്ടിയാണ് ഓൺലൈൻ ക്ലാസ്സ്‌ എടുക്കാൻ റേഞ്ച് കിട്ടാത്തതിനെ തുടർന്ന് മരത്തിനു മുകളിൽ ഷെഡ് കെട്ടി ക്ലാസ്സ്‌ എടുക്കുന്നത്. ഗ്രാമപ്രദേശമാണ് അഹാന്ത, അവിടെ നെറ്റ് വർക്ക്‌ പ്രശനം നന്നായിട്ട് ഉണ്ട്. അതിനാലാണ് സുബ്രത ഇത്തരം ഒരു സാഹസികതക്ക് മുതിർന്നത്. എന്നും രാവിലെ മരത്തിന്റെ മുകളിൽ കയറി ക്ലാസ്സ് എടുക്കും എന്നിട്ട് താഴെ ഇറങ്ങി വരും. തന്റെ കഷ്ടപാടിന് വിദ്യാർത്ഥികൾ നല്ല മാർക്ക്‌ വാങ്ങി ഫലം തരും എന്നാണ് സുബ്രത പ്രതീക്ഷിക്കുന്നത്.
Disqus Comments