Tuesday, April 21, 2020

പ്രിയങ്കചോപ്രയുടെ മുടിയഴകിന്റെ രഹസ്യം വെളിപ്പെടുത്തി താരം



തന്റെ മുടിയുടെ രഹസ്യമാണ് നടി പ്രിയങ്കചോപ്ര വെളിപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്കയുടെ അമ്മൂമ്മ മലയാളിയായ മേരി ജോൺ തന്റെ അമ്മക്ക് പറഞ്ഞു കൊടുത്തതാണ്‌ ഈ ബ്യൂട്ടിടിപ്പെന്ന് താരം പറഞ്ഞു. കുമരകം സ്വദേശിയാണ് പ്രിയങ്കയുടെ അമ്മൂമ്മ.

തൈരും മുട്ടയും തേനും മിക്സ്‌ ചെയ്ത് അരമണിക്കൂർ തലയിൽ തേയ്ച്ചു പിടിപ്പിച്ച് മസാജ് ചെയ്യും പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകികളയും. വീര്യം കുറഞ്ഞ ഷാംപു. ചിലർക്ക് മുട്ടയുടെ മണം അത്ര ഇഷ്ടപെടില്ലെന്നും  അതിനാൽ നന്നായി കഴുകണം എന്നും  പ്രിയങ്ക പറയുന്നു. വേണമെങ്കിൽ രണ്ടു തവണ ഷാംപു ഇട്ട ശേഷം കണ്ടിഷനർ ഇട്ടാൽ മതിയെന്നും താരം പറഞ്ഞു. ഈ ടിപിന് മലയാള തനിമ ഉണ്ടെന്ന് ആണ് ആരാധകരിൽ ചിലർ പറയുന്നത്.



Disqus Comments