Tuesday, April 21, 2020

ലോക്ക് ഡൌൺ : 150 കിലോമീറ്റർ നടന്ന് 12കാരി ഉടുവിൽ വീട്ടിൽ എത്താൻ ഒരു മണിക്കൂർ ശേഷിക്കെ മരണം.

(പ്രതീകാത്മക ചിത്രം)

ബിജാപുർ : ലോക്ഡൗണിനെ തുടർന്ന് വീട്ടിൽ എത്താൻ 150 കിലോ മീറ്റർ നടന്ന 12 വയസ്സുകാരി 14 കിലോമീറ്റർ മാത്രം അവശേഷിക്കെ മരിച്ചു.

തെലുങ്കാനയിലെ മുളക്പാടത്തു ജോലി ചെയ്തുവരുകയായിരുന്ന ജാംലോ മാക്ഡാം എന്ന 12 കരി കൂടെ ജോലിചെയ്തിരുന്ന 11 പേർക്ക് ഒപ്പമാണ് ജന്മ നാടായ ഛത്തീസ്‌ഗഡിലെ ബിജപുരിലേക്ക് ഏപ്രിൽ 15 ന് യാത്ര തുടങ്ങിയത്.
മൂന്ന് ദിവസം അവൾ നടന്നു. ഛർദി വയറുവേദന എന്നിവ ഉണ്ടായിരുന്നു. വേണ്ടത്ര ഭക്ഷണവും കഴിച്ചിരുന്നില്ലെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. ശനിയാഴ്ചയാണ് ജാംലോ മരിച്ചത്. പോഷകാഹാര കുറവ് നിർജ്ജലീകരണം എന്നിവ കുട്ടിക്ക് ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. കൊറോണ പരിശോധന ഫലം നെഗറ്റീവ് ആണ്. ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാർ ജാംലോമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Disqus Comments