Friday, April 24, 2020

യുവതിയോട് മാപ്പ് പറഞ്ഞ് ദുൽഖർ സൽമാൻ : തെറ്റ് ഞങ്ങളുടെ തന്നെയാണ് എന്നാൽ ഇത് മനപ്പൂർവം സംഭവിച്ചത് അല്ല.

യുവതിയോട് മാപ്പ് പറഞ്ഞ് ദുൽഖർ സൽമാൻ : തെറ്റ് ഞങ്ങളുടെ തന്നെയാണ് എന്നാൽ ഇത് മനപ്പൂർവം സംഭവിച്ചത് അല്ല.

ഈ വർഷം തീയറ്ററുകളിൽ എത്തി മികച്ച വിജയം നേടിയ സിനിമയാണ് "വരനെ ആവശ്യമുണ്ട്" എന്നത്. വെഫെയർ ഫിലിമിന്റെ ബാനറിൽ ദുൽഖർ നിർമിച്ച് സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമയാണിത്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ തുടങ്ങിയ വലിയൊരു താരനിരതന്നെ ചിത്രത്തിനുണ്ട്.
ഇപ്പോൾ സമൂഹമാധ്യമത്തിൽ സിനിമക്ക് എതിരെ പരാതിയുമായി വന്നിരിക്കുകയാണ് ഒരു യുവതി. അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ സിനിമയിൽ ഉപയോഗിച്ചു എന്നാണ് പരാതി. തന്റെ അറിവും സമ്മതവും ഇല്ലാതെയാണ് ചിത്രം ഉപയോഗിച്ചത് എന്ന് യുവതി പറയുന്നു. സിനിമയിലെ ചിത്രങ്ങൾ ഉള്ള രംഗത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് യുവതി ട്വീറ്റ് ചെയ്തത്. തുടർന്ന് മാപ്പ് പറഞ്ഞ് ദുൽഖറും രംഗത്തെത്തി. തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും എങ്ങനെയാണ് ചിത്രം സിനിമയിൽ വന്നതെന്ന് അറിയില്ല എന്നും ദുൽഖർ കൂട്ടി ചേർത്തു. മനപ്പൂർവം സംഭവിച്ചത് അല്ല എന്നും ചിത്രം സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്ന് വകുപ്പുകളോട് അന്വേഷിക്കാൻ അവശ്യപെട്ടിട്ടുണ്ടെന്നും പറഞ്ഞ ദുൽഖർ തന്റെയും നിർമാണ കമ്പനിയായ ഡിക്യുസ് വെഫെയർ ഫിലിമിന്റെയും പേരിൽ യുവതിയോട് മാപ്പ് ചോദിച്ചു.
Disqus Comments