Monday, April 20, 2020

പീഡനത്തിനിരയായി ഒന്നാം ക്ലാസ്സുകാരി.



കണ്ണൂർ : ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പടിയൂർ സ്വദേശിയായ 50കാരൻ അറസ്റ്റിൽ. ഇയാളുടെ രണ്ടാം ഭാര്യയുടെ മകളുടെ മകളെയാണ് പീഡനത്തിന് ഇരയാക്കിയത്. പടിയൂരിൽ റബ്ബർ ടാപ്പിങ് ജോലി ചെയ്തിരുന്നപ്പോഴാണ് ഇയാൾ രണ്ടാമതും വിവാഹം കഴിക്കുന്നത്‌. ഇയാൾ കാസറഗോഡ്കാരനാണ്. വിവാഹശേഷം ഭാര്യ വീട്ടിൽ താമസിക്കുകയായിരുന്നു. രണ്ടാം ഭാര്യയുടെ മകളും മക്കളും ഇതേ വീട്ടിൽ ആണ് താമസം. കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. തുടർന്ന് ഇരിക്കൂർ പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിച് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ്.
Disqus Comments