Wednesday, April 15, 2020

കൊറോണ കാരണം ആംബുലൻസ് നൽകിയില്ല, സ്‌കൂട്ടറിൽ ആശുപത്രിയിൽ എത്തിച്ച വൃദ്ധൻ മരിച്ചു.

ഇൻഡോർ : ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനായി ആംബുലൻസ് നൽകിയില്ല. വേറെ 
നിവൃത്തി ഇല്ലാതെ വന്നതോടെയാണ് സ്കൂട്ടറിൽ കൊണ്ട് പോയത് എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല. 
ശ്വാസതടസം കാരണം ആശുപത്രിയിൽ പോയിരുന്നു എന്നും വേണ്ടത്ര ചികിത്സ നൽകാതെ മരുന്നും കൊടുത്ത് പറഞ്ഞുവിട്ടു എന്നും ബന്ധുക്കൾ പറയുന്നു. അസുഖം കൂടിയതോടെ ആംബുലൻസ് വിളിച്ചു.ഇൻഡോർ കോവിഡ്  ഹോട്സ്പോട്ടാണ് അതിനാൽ ആംബുലൻസ് വിട്ടു നല്കിയില്ലെന്നും  തുടർന്നാണ് സ്കൂട്ടറിൽ  പോയതെന്നും പക്ഷെ ജീവൻ രക്ഷിക്കാൻ ആയില്ല എന്നും  ബന്ധുക്കൾ പറയുന്നു. 

പക്ഷെ, മരിച്ച ആളുടെ ബന്ധുക്കൾ പറയുന്നത് തെറ്റാണെന്നാണ് ഇൻഡോർ ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയ ശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ പോയിരുന്നെന്നും അവിടെന്ന് ആശുപത്രിയിലേക്ക് വരുമ്പോഴാണ് മരിച്ചതെന്നുമാണ് മെഡിക്കൽ ഓഫീസർ പറയുന്നത്. 

കോവിഡ് ആണോ എന്നറിയാൻ സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും അതുവരെ ബന്ധുക്കളോട് നിരീക്ഷണത്തിൽ കഴിയാനും നിർദ്ദേശിച്ചിട്ടുണ്ട്.
Disqus Comments