Wednesday, April 15, 2020

പല്ല് തേയ്‌ക്കാതെ ചായ കുടിക്കുന്ന കുട്ടികൾക്കെതിരെ നടപടി - മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളന രൂപത്തിൽ ഇറക്കിയ വീഡിയോ വൈറൽ.


ലോക്ക്ഡൌൺ സമയത്ത് വീട്ടിൽ ഇരുന്നു കുസൃതികാട്ടുന്ന കുഞ്ഞുങ്ങളെ അനുസരിപ്പിക്കാൻ ആണ് ഈ വീഡിയോ എന്നാണ് വീഡിയോ നിർമിച്ച ജിയോ ബേബി പറയുന്നത്. എഴുത്തുകാരനും സിനിമ സംവിധായകനുമാണ് ഇദ്ദേഹം. ജിയോ ബേബി പോസ്റ്റ്‌ ചെയ്തത് ഇങ്ങനെ " മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടിൽ മോനെ കൊണ്ട് ചില കാര്യങ്ങൾ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവൻ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോൾ അവനെ പറ്റിക്കാൻ വേണ്ടി ഒരു വീഡിയോ ഉണ്ടാക്കിയതാണ്, ആള് ആദ്യം ഒന്ന് ഞെട്ടി, പക്ഷെ സൗണ്ട് കയ്യോടെ പൊക്കി. അവന്റെ ഒരു ഷോട്ടും കൂടെ ചേർത്ത് ഒരു വീഡിയോ ആക്കി പോസ്റ്റ്‌ ചെയ്യുന്നു. ഒരു തമാശയായി ലോക്ക്ഡൗൺ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക. " വീഡിയോ ഇപ്പോ വൈറൽ ആണ്.

Disqus Comments