തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ മൂന്നു പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ വിദേശത്തുനിന്നു വന്നവരാണ് മറ്റു രണ്ടുപേർക്ക് സംവർഗ്ഗത്തിൽ കൂടിയാണ് കോവിഡ് ബാധിച്ചത്. 4 പേരുടെ ഫലം നെഗറ്റീവ് ആണ്. കണ്ണൂർ രണ്ടുപേരുടെയും കാസർഗോഡ് രണ്ടുപേരുടെയുമാണ് നെഗറ്റീവ്. ഇതുവരെ സംസ്ഥാനത്ത് 485 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത് ഇതിൽ 123 പേർ ഇപ്പോൾ ചികിത്സയിൽ ആണ്.
ആകെ നിരീക്ഷണത്തിൽ ഉള്ളത് 20,773 പേരാണ് ഇതിൽ 20,255 പേർ വീടുകളിലും 518 പേർ ആശുപത്രിയിലും ആണ്. ഇന്ന് 151 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 23,980 സാമ്പിളുകളാണ് ഇതുവരെ അയച്ചിട്ടുള്ളത്. അതിൽ 23,277 എണ്ണം നെഗറ്റീവ് ആണ്.

