ഏപ്രിൽ 29, ലോക നൃത്ത ദിനം.നൃത്തത്തിന്റെ പ്രാധാന്യം കണക്കിൽ എടുത്ത് യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ആണ് നൃത്തത്തിനായി ഒരു ദിനം എന്ന ആശയം കൊണ്ട് വരുന്നത്. 1982 മുതൽ ആണ് ഏപ്രിൽ 29 ലോക നൃത്ത ദിനമായി ആഘോഷിച്ചു തുടങ്ങിയത്.
നാടൻ കലാരൂപങ്ങൾ മുതൽ വെസ്റ്റേൺ നൃത്ത ഇനങ്ങൾ പോലും ഇന്ന് ഉണ്ട്. കേരളത്തിൽ തന്നെ കലാമണ്ഡത്തിൽ നിന്നും നൃത്തത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും വാങ്ങുന്നവർ അനേകം ആണ്. ഒരു തൊഴിൽ എന്നതിനു പുറമെ നൃത്തത്തെ പ്രണയിക്കുന്നവർ ആണ് മിക്ക ആൾക്കാരും.
നൃത്തത്തിന്റെ ദേവൻ ആയ നടരാജ മൂർത്തിയെ മനസിൽ ധ്യാനിച്ച് ഭൂമി വന്ദനവും കഴിഞ്ഞ് ഗുരുദക്ഷിണയും നൽകി നൃത്ത പഠനം തുടങ്ങുന്ന ഏതൊരാൾക്കും കടക്കാൻ കടമ്പകൾ
ഏറെ ആണ്. തട്ട് അടവ്, നാട്ട് അടവ് അങ്ങനെ അടവുകളുടെ എണ്ണം അനവധി ആണ്, കൂടാതെ അതിന്റെ വാചൊല്ലുകളും.
യാതോ ഹസ്താ തതോ ദൃഷ്ടി
യാതോ ദൃഷ്ടി തതോ മാനഹാ
യാതോ മനസ് തതോ ഭാവോ
യാതോ ഭാവോ തതോ രസഹ്..
കൈ എത്തുന്നിടത്ത് കണ്ണുകൾ എത്തണം, കണ്ണുകൾ എത്തുന്നിടത്ത് മനസ്സും എത്തണം , മനസ്സ് എത്തുന്നിടത്ത് ഭാവം ഉണ്ടാവും എവിടെ ഭാവം ഉണ്ടാകുമോ അവിടെ രസം ഉണ്ടാവും.
നവരസങ്ങൾ ശാസ്ത്രീയ നൃത്തത്തിൽ വളരെ പ്രധാനം ആണ്.നൃത്തം ഒരു കഥ പറച്ചിൽ ആണ്. അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അവസ്ഥ അത് ഭാവത്തിലൂടെ കാണികൾക്കു മനസിലാവും.ചില വേഷങ്ങളിലൂടെയും അത് മനസ്സിലാകും.
കഥകളിയിൽ പച്ച വേഷം നായകനെ സൂചിപ്പിക്കും. എന്നാൽ കറുപ്പ് വില്ലനെ അല്ലങ്കിൽ ദേഷ്യത്തെ.
ശാസ്ത്രീയ നൃത്തങ്ങൾക്ക് അതിന്റേതായ അടിസ്ഥാനം ഉണ്ട്. അവ ഒരു നാടിന്റെ പ്രൗഢിയേയും പാരമ്പര്യത്തെയും വിളിച്ചു കാണിക്കും.
ആ നാടിന്റെ വസ്ത്രധാരണം ആഭരണം ഇതൊക്കെ ആയിരിക്കും അതിൽ പ്രധാനം.
അടവുകൾ പിഴക്കാതെ നൃത്തം ചെയുമ്പോൾ വിജയിക്കുന്നത് അറിവ് പകർന്നു നൽകിയ ഗുരുവാണ്.ഒരു ശിഷ്യനിൽ നിന്നും നൃത്തകൻ അല്ലങ്കിൽ നൃത്തകി എന്ന മാറ്റത്തിലേക്കു സമയം ആകുമ്പോൾ ആണ് അരങ്ങേറ്റം വരുക. ഒരു നൃത്തകൻ അല്ലെങ്കിൽ നൃത്തകി എന്ന നിലയിൽ പൂർണത കൈകൊള്ളുന്ന ദിവസം. നടരാജ സ്വാമിക്ക് പ്രണാമം അർപ്പിച്ച് ഭൂമി വന്ദനം കഴിഞ്ഞു ഗുരു ദക്ഷിണ നൽകി പുതിയ ഒരു യാത്രയ്ക്ക് തുടക്കം ആകുകയാണ് അപ്പോൾ.
നൃത്തത്തെ പ്രണയിക്കുന്ന നൃത്തം ചെയ്യുന്ന എല്ലാവർക്കും ലോക നൃത്ത ദിന ആശംസകൾ...
