1. പൊതുഗതാഗതം ഉണ്ടാകില്ല. അത്യാവശ്യമെങ്കിൽ
സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കാം, അത്യാവശ്യം ആണെങ്കിൽ മാത്രം.
2. മെഡിക്കൽ ലാബുകൾ ഏപ്രിൽ 20 ശേഷം തുറക്കാം.
3. ചന്തകൾ തുറക്കാവുന്നതാണ്. കാർഷികമേഖലക്ക് ഇളവുകൾ ഉണ്ടായിരിക്കും.
4. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു തന്നെ കിടക്കും. കോച്ചിംഗ് സെന്ററുകൾക്കും ഇതു ബാധകമാണ്.
5. ഷോപ്പിങ് മാളുകൾ, ബാറുകൾ, തിയേറ്ററുകൾ, പാർക്കുകൾ എന്നിവ അടഞ്ഞുതന്നെ കിടക്കും.
6. ആരാധനാലയങ്ങളും തുറക്കാൻ പാടില്ല.
7. ഇരുപതുപേരെ ഉൾപ്പെടുത്തി മാത്രമേ സംസ്കാരചടങ്ങുകൾ നടത്താൻ പാടുള്ളു.
8. 33% ജീവനക്കാരുമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും 50% ജീവനക്കാരുമായി ഐ ടി സ്ഥാപനങ്ങളും തുറന്നു
പ്രവർത്തിക്കാം.
9. കൊയ്ത്തു മെതി യന്ത്രങ്ങൾ ആംബുലൻസ് എന്നിവക്ക് സംസ്ഥാനാന്തര യാത്രകൾ അനുവദനീയമാണ്.
10. കോഴി, ക്ഷീര, മത്സ്യ കർഷകകർക്ക് ഇളവുകൾ ഉണ്ട്. ഇവർക്ക് യാത്ര അനുമതി ഉണ്ടായിരിക്കും.
11. 50% ജീവനക്കാരുമായി റബ്ബർ, തേയില, കാപ്പി തോട്ടങ്ങൾ, കശുവണ്ടിസംസ്കാരണ കേന്ദ്രങ്ങൾ എന്നിവ തുറക്കാം.
12. മൃഗ സംരക്ഷണകേന്ദ്രങ്ങളും ഗോശാലകളും തുറക്കാം.
13. തൊഴിലുറപ്പ് പദ്ധതികൾ സാമൂഹിക അകലം പാലിച്ചു നടത്താവുന്നതാണ്.
14. അംഗൻവാടികൾ തുറക്കാൻ പാടില്ല. കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ ഭക്ഷണമെത്തിച്ചു കൊടുക്കണം.
15. ഇലക്ട്രിക്, മരപ്പണികൾ, പ്ലംബിങ് എന്നിവ അനുവദിക്കും
16. സ്പെയർപാർട്സ് കാർഷിക യന്ത്രങ്ങൾ എന്നിവ വിൽക്കാം
17. ജലസേചന, ഗ്രാമീണറോഡ്, കെട്ടിടനിർമാണം എന്നിവ അനുവദിക്കാം.
Lockdown india
