Wednesday, April 15, 2020

ഗർഭിണിആയി ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി സഹപാഠികൾ അടക്കം 7 പേർ അറസ്റ്റിൽ.


കോയമ്പത്തൂർ : കോയമ്പത്തൂരെ സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനി ആണ് പീഡനത്തെ തുടർന്ന് ഗർഭിണി ആയത്. മാതാപിതാക്കൾ പെൺകുട്ടി ഗർഭിണി ആയതിനു ശേഷമാണ് സംഭവം അറിയുന്നത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടി ശനിയാഴ്ച അവിടെനിന്നു കടന്നു കളഞ്ഞു. പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. അതെ തുടർന്നാണ് താൻ 2016 മുതൽ ലൈയിംഗിക പീഡനത്തിനു വിധേയയാകുകയാണെന്നും സ്കൂളിലെ സഹപാഠികളും അയൽക്കാരും തന്നെ പീഡപ്പിചിട്ടുണ്ടെന്നും കുട്ടി പറയുന്നത്. സ്കൂളിലെ ഒരു ആൺകുട്ടിയുമായ് അടുപ്പത്തിലായിരുന്നു ഈ പെൺകുട്ടി. ആ ആൺകുട്ടിയും പിന്നീട് ആൺകുട്ടിയുടെ സുഹൃത്തുക്കളായ മൂന്നു വിദ്യാർത്ഥികളും തന്നെ പീഡിപ്പിചെന്നും. അതിനിടെ ചില അയാൽക്കാരും പീഡനത്തിനിരയാക്കി എന്നും കുട്ടി പറഞ്ഞു.

ഏഴുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അതിൽ  പ്രായപൂർത്തി ആകാത്ത 4 പേരെ ജുവനെൽ ഹോമിലും ബാക്കി 3 പേരെ സബ് ജയിലിലേക്കും മാറ്റി. വിശദമായ അന്വേഷണം നടന്നു വരികയാണ്. പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Disqus Comments