Thursday, April 9, 2020

കോവിഡ് രോഗികളെ രോഗം മാറുന്നതിനു മുന്നെ വിട്ട് അയച്ചു. തമിഴ്നാടിനു ഉണ്ടായതു ഗുരുതര വീഴ്ച.



ചെന്നൈ : തമിഴ്നാട്ടിലെ വില്ലുപുരം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്തു.
ഈ വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത് വളരെ വൈകി ആണ്. 4 കോവിഡ് രോഗികളെ ആണ് വിട്ട് അയച്ചത്. ഐസൊലേഷനിൽ കഴിയുന്ന 26 പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു ഇവരെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചു. ഇവരുടെ പട്ടികയിൽ അബദ്ധത്തിൽ കോവിഡ് ബാധിതരുടെ പേരുകൂടി വന്നതാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

രോഗികൾ പുറത്ത് പോയ വിവരം അറിഞ്ഞപ്പോ തന്നെ ആശുപത്രി അധികൃതർ പോലീസിനെയും ആരോഗ്യവകുപ്പിനെയും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ മൂന്നുപേരെ ആശുപത്രിയിൽ തിരികെ എത്തിച്ചു. ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ല.പ്രത്യേക സംഘങ്ങൾ ആയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ആരോഗ്യ വകുപ്പ് സംഭവത്തിൽ അന്വേഷണം നടത്തും.
Disqus Comments