Thursday, April 9, 2020

കേരളം, കോൺവലസെന്റ് പ്ലാസ്മ തെറാപ്പി പരീക്ഷിക്കാൻ ഒരുങ്ങുന്നു. | What is convalescent plasma therapy

Pixabay

കോട്ടയം : കോവിഡ് പ്രതിരോധത്തിനു നിർണായക പരീക്ഷണത്തിലേക്ക് കേരളം.  കോൺവലസെന്റ് പ്ലാസ്മ തെറാപ്പി നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ഡയറക്ടർ Dr. ആശ കിഷോർ പറഞ്ഞു. ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അനുമതികൾക്കായി നിൽക്കുകയാണ്. അനുമതികൾ ലഭിക്കുന്ന പക്ഷം ക്ലിനിക്കൽ ട്രയൽ നടത്തും.ശ്രീ ചിത്ര ആയിരിക്കും പ്രധാന സെന്റർ. കൂടാതെ മറ്റു 5 മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യം ഒരുക്കും.  രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ രോഗിക്ക് നൽകുന്ന രീതിയാണിത്. ക്ലിനിക്കൽ ട്രിയലിനു അനുമതി ലഭിക്കുന്ന പക്ഷം രോഗം ഭേദമായവരോട് രക്തദാനത്തിനു സന്നദ്ധരാണോ എന്ന് തിരക്കും. അതീവ ഗുരുതര അവസ്ഥ യിലുള്ള രോഗിക്ക് പ്ലാസ്മ നൽകിയാകും പരീക്ഷണം.ആരിൽ നിന്നൊക്കെ രക്തം സ്വീകരിക്കാം, ആർക്കൊക്കെ പ്ലാസ്മ കൊടുക്കാം എന്നൊക്കെ ഉള്ള വ്യക്തമായ മാർഗനിർദ്ദേശങ്ങൾ യു എസ് ഫുഡ്‌ ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മുന്നോട്ടു വച്ചിട്ടുണ്ട്. ചൈനയിൽ ഈ രീതിയിൽ ഉപയോഗിച്ചപ്പോൾ 10 രോഗികളിൽ ആരോഗ്യ നില മെച്ചപെട്ടു. കൂടാതെ വൈറസ് നിലയിൽ കുറവും ഉണ്ടായി.

* എന്താണ് കോൺവല സെന്റ് പ്ലാസ്മ തെറാപ്പി 

കൊറോണ വൈറസ് ബാധയുണ്ടായാൽ നമ്മുടെ ശരീരം അതിനെ പ്രതിരോധിക്കാൻ സ്വയം ആന്റിബോഡികൾ ഉണ്ടാക്കും. ഈ ആന്റിബോഡി രക്തത്തിലെ പ്ലാസ്മയിൽ ഉണ്ടാകും.രോഗം ഭേദമായ ഒരാളുടെ രക്തത്തിൽ  ഇത്തരം ധാരാളം ആന്റി ബോഡികൾ ഉണ്ടായിരിക്കും. ഇനിയും വൈറസ് ബാധ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാനാണിത്. രോഗം ഭേദമായ ആളുടെ രക്തം പ്ലാസ്മഫെറസിസ് മെഷീനിലൂടെ കടത്തിവിടുമ്പോൾ രക്തകോശങ്ങൾ രോഗം ഭേദമായ ആൾക്ക്( രക്തം നൽകുന്ന ആൾക്ക് ) തന്നെ കൊടുത്തിട്ട് ആന്റിബോഡി ഉള്ള പ്ലാസ്മ മാത്രം വേർതിരിച്ചു എടുക്കും. ഈ പ്ലാസ്മ ശീതീകരിച്ചു സൂക്ഷിക്കും. ഈ പ്ലാസ്മ മറ്റൊരു രോഗിക്ക് നൽകുമ്പോൾ അതിലുള്ള ആന്റിബോഡി
വൈറസിനെ പ്രതിരോധിച് പ്ലാസ്മ സ്വീകരിച്ച രോഗിയുടെ ആരോഗ്യ നില മെച്ച പെടുത്തും. കൂടുതൽ ഗുരുതരഅവസ്ഥയിലേക്ക് രോഗി പോകുന്നത് തടയാൻ ആകും.
Disqus Comments