![]() |
| (Pic-NDTV) |
മുംബൈ : മഹാരാഷ്ട്രയിൽ മൂന്നുപേരെ തല്ലിക്കൊന്ന കേസിൽ നൂറ്റിപത്ത് പേർക്കെതിരെ കേസെടുക്കുകയും തുടർന്ന് അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ കാറിൽ അവിടെയെത്തിയ മൂന്നു പേരെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നത്
ഇവർ മൂന്നു പേരും ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് സൂറത്തി ലേക്ക് പോകുന്ന വഴിയായിരുന്നു 35 വയസ്സുള്ള രണ്ടു ചെറുപ്പക്കാരും പ്രായമുള്ള ഒരു ആളുമാണ് ഇതിലുണ്ടായിരുന്നത്. അവർ ആരോപിച്ച കുറ്റം ഇതായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം അങ്ങനെ ഏകദേശം 200 ആളുകൾ കാർ തടഞ്ഞു നിർത്തിയാണ് ഇവരെ ആക്രമിച്ചത്.
കാറോടിച്ചിരുന്ന വ്യക്തി പോലീസിനെ അറിയിച്ചതിനെ തുടർന്ന് അർദ്ധരാത്രിയോടെ പോലീസ് സ്ഥലത്തെത്തി എന്നാൽ രോഷാകുലരായ നാട്ടുകാരെ പിന്തിരിപ്പിക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല ഇവരെല്ലാം പറഞ്ഞു സമാധാനപ്പെടുത്തി കാറിലുണ്ടായിരുന്ന വരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു പൊലീസിന് നേരെയും അക്രമം ഉണ്ടായിരുന്നു.
