Tuesday, April 28, 2020

യു എഫ് ഓ വീഡിയോ വ്യാജമല്ല, വീഡിയോ പുറത്ത് വിട്ട് പെന്റഗൺ


വാഷിങ്ടൺ : എല്ലാവരെയും അതിശയിപ്പിക്കുന്ന യുഎഫ്ഓയുടെ വീഡിയോ ആണ് ഒരു സ്വകാര്യ കമ്പനി പുറത്ത് വിട്ടിരുന്നത്. എന്നാൽ ഇത് വ്യാജമല്ലെന്ന് യു എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പറക്കും തളിക എന്നപേരിൽ ഇന്റർനെറ്റിൽ പുറത്ത് വന്ന വീഡിയോ ഇപ്പോൾ പെന്റഗൺ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു.
ഇൻഫ്രാറെഡ് ക്യാമറകൾ ഉപയോഗിച്ചു പകർത്തിയ വിഡിയോയിൽ വിമാനത്തിന് സാമ്യമായ വസ്തുക്കൾ ആകാശത്തുകൂടി ചലിക്കുന്നത് കാണാം. യു എഫ് ഓ എന്നാൽ ആകാശത്തു കാണാൻ കഴിയാത്ത വസ്തുക്കളാണ്.  പക്ഷെ അന്യഗ്രഹ ജീവികൾ സഞ്ചരിക്കുന്ന കാണാൻ കഴിയാത്ത പേടകങ്ങൾ ആണ് ഇവയെന്നും പ്രചരണമുണ്ട്.


സൈന്യമാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് മുൻപുതന്നെ യുഎസ് നേവി സ്ഥിരീകരിച്ചിരുന്നു. എന്നാൽ വീഡിയോ എത്രമാത്രം യാഥാർഥ്യം ഉള്ളതാണ് എന്ന ജനങ്ങളുടെ ആശങ്ക മാറ്റാനാണ് പെന്റഗൺ വീഡിയോ ഔദ്യോഗികമായി പുറത്തു വിട്ടത് എന്നാണ് വിശദീകരണം. എന്നാൽ വീഡിയോയിൽ ദൃശ്യമാകുന്ന പേടകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പെന്റഗൺ പുറത്തു വിടുന്നില്ല. 
Disqus Comments