ആറ്റിങ്ങൽ : കോവിഡ് 19 കാലഘട്ടത്തിൽ ഒരു കൈത്താങ്ങായി കണിയാപുരം പള്ളിനട റെസിഡൻസ് അസോസിയേഷൻ.
ചിറയിൻകീഴ് പഞ്ചായത്തിൽ 4 കിലോ അരി വീതം നൽകി, ചടങ്ങ് ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ആദ്യത്തെ കുടുംബത്തിന് അരി നൽകി ഉദ്ഘാടനം ചെയ്തു. ഇതുവരെ അസോസിയേഷൻ അരി നൽകിയത് മൂവായിരത്തിലധികം കുടുംബങ്ങൾക്കാണ്.
അസോസിയേഷൻ അരി വിതരണം ചെയ്യുന്ന കാര്യം അറിയിച്ചപ്പോൾ തന്നെ എം പി വരാമെന്ന് സമ്മതിച്ചു എന്നും, ആറ്റിങ്ങലിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു പാർലമെന്റ് അംഗം ഇവിടെ എത്തിയതിൽ സന്തോഷമുണ്ടെന്നും അസോസിയേഷൻ പറഞ്ഞു.
ഇതുവരെ പതിനായിരത്തിൽ പരം കിലോ അരി നൽകി കഴിഞ്ഞു.
