തിരുവനന്തപുരം : തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നിന്നും മാത്രം ഏകദേശം 6000 കിലോഗ്രാമിൽ അധികം പഴകിയ മത്സ്യം പിടിച്ചെടുത്തു.
ആറ്റിങ്ങലിൽ കഴിഞ്ഞദിവസവും 1000 കിലോയിലധികം വരുന്ന പഴകിയ മത്സ്യം പിടിച്ചെടുത്തിരുന്നു. രണ്ടാം ദിവസമാണ് വീണ്ടും ഇവിടെ നിന്നും മത്സ്യം പിടികൂടുന്നത്. വാഹനപരിശോധനക്കിടെയാണു 3000 ത്തിൽ അധികം കിലോ തൂക്കം വരുന്ന ഒരു മാസത്തിലേറെ പഴക്കമുള്ള സ്രാവ് പിടികൂടിയത്. കച്ചേരി ജംഗ്ഷനിൽ നടന്ന വാഹന പരിശോധനക്ക് ഇടയിലാണ് പഴകിയ മത്സ്യത്തെ പിടിച്ചെടുത്തത്.