മധ്യപ്രദേശ് : മൊറേന ജില്ലയിലെ വിവേക് ശർമ എന്ന 20 കാരനാണ് കൊറോണയെ തുരത്താൻ വേണ്ടി നാവ് മുറിച്ചത്. ബ്ലേഡ് കൊണ്ടാണ് മുറിച്ചത്.
ഗുജറാത്തിലെ ഭവാനി മാത എന്ന അമ്പലത്തിലെ ജോലിയായിരുന്നു ഇയാൾക്ക്. സ്വപ്നത്തിൽ പ്രത്യക്ഷപെട്ട ദേവി നാവ് മുറിച്ചാൽ ഗ്രാമം കൊറോണയിൽ നിന്നും രക്ഷപെടും എന്ന് പറഞ്ഞെന്നു ഇയാൾ പറയുമായിരുന്നു. തുടർന്ന് ഗുജറാത്തിലെ തന്നെ നടേശ്വരി മാതാ ക്ഷേത്രത്തിൽ എത്തി നാവ് മുറിക്കുകയായിരുന്നു. നാവ് മുറിച്ചിട്ട് കയ്യിൽ വച്ചിരിക്കുന്ന രീതിയിലാണ് ഇയാളെ കണ്ടതെന്ന് ഇൻസ്പെക്ടർ പാർമൽ പറഞ്ഞു. രക്തസ്രാവത്തെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും ഇയാൾ ബോധരഹിതൻ ആയിരുന്നു. ബി എസ് എഫ് അംഗങ്ങൾ ആണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
അന്ധവിശ്വാസങ്ങളിൽ അകപ്പെടരുതെന്നും സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ച് കൊറോണയെ തുരത്താമെന്നും വാർത്തകുറിപ്പിലൂടെ ബി എസ് എഫ് അറിയിച്ചു.
