Sunday, April 19, 2020

സൈക്കിളിൽ 1700 കിലോമീറ്റർ, ഏഴു ദിവസം കൊണ്ട് ചവിട്ടി നാട്ടിലെത്തി.




ഭുവനേശ്വർ : മഹേഷ് ജെന എന്ന ഇരുപതുകാരനാണ് ലോക്ക്ഡൗണിനെ തുടർന്ന് സൈക്കിൾ ചവിട്ടി മഹാരാഷ്ട്രയിലെ സംഗ്ലിയിൽ നിന്നും ഒഡിഷയിലെ ജജ്പുരിലേക്ക് എത്തിയത്.

 ഏപ്രിൽ 1ന് തുടങ്ങിയ യാത്ര 7 ദിവസം  കൊണ്ടാണ് പൂർത്തിയാക്കിയത്. ലോക്ക്ഡൗണില് ജോലിചെയ്ത ഫാക്ടറി അടച്ചു പൂട്ടി,  താമസസ്ഥലം ഇല്ല, വരുമാനം ഇല്ല, ഭക്ഷണം ഇല്ല പിന്നെ ആകെ വഴി നാട്ടിലേക്ക് തിരിച്ചു പോകുക എന്നതായിരുന്നു എന്ന് മഹേഷ്‌ പറയുന്നു.എന്നാൽ നാട്ടിലേക്ക് പോകാൻ ഇയാൾക്ക്  വാഹനമൊന്നും ലഭിക്കാതെ വന്നു. നടന്നു പോകുക എന്നത് ഏറെ ദുഷ്കരവും. തുടർന്നാണ് ഇയാൾ തന്റെ പഴയ സൈക്കിളിൽ യാത്ര തുടർന്നത്. സൈക്കിൾ ചവിട്ടി ക്ഷീണിക്കുമ്പോൾ വിശ്രമിക്കും. പിന്നീട് വീണ്ടും യാത്ര തുടരും. 100 ഉം 200 ഉം കിലോമീറ്റർ വീതം ഓരോ ദിവസവും സൈക്കിൾ ചവിട്ടിയാണ് ഇയാൾ തന്റെ നാട്ടിൽ എത്തിയത്. കരാറുകാരൻ തങ്ങളെ സാംഗ്ലിയിൽ എത്തിച്ച വഴിയേ കുറിച്ച് ഉണ്ടായിരുന്ന ഓർമവച്ചായിരുന്നു യാത്ര. 3000 രൂപയും ബിസ്‌ക്കറ്റും വെള്ളവും മാത്രം കയ്യിൽ കരുതി. സൈക്കിൾ ടയർ പഞ്ചറാവുമോ ബ്രേക്ക്‌ പൊട്ടുമോ എന്ന പേടിയൊക്കെ ഉണ്ടായിരുന്നെന്നും  എന്നാൽ അങ്ങനെയൊന്നും  സംഭവിച്ചില്ല എന്നും ഇയാൾ പറയുന്നു. ഒരു സാഹസികത ചെയ്ത പ്രതീതിയാണ് ഇപ്പോൾ  തോന്നുന്നതെന്ന് മഹേഷ്‌ പറയുന്നു.
Disqus Comments