ആരോഗ്യ വകുപ്പിന് ലുലു ഗ്രൂപ്പ് ഒരു ലക്ഷം മാസ്‌ക്കുകള്‍ ഡല്‍ഹിയില്‍ നിന്നും എത്തിച്ചു നല്‍കി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാന്ദനാണ് മാസ്‌കുകള്‍ കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് 10 കോടി രൂപ നൽകിയതിന് പുറമെയാണ് ഈ സഹായം. വലിയ പ്രതിസന്ധി ഘട്ടത്തില്‍ ലുലു ഗ്രൂപ്പ് ചെയ്യുന്ന സേവനം വളരെ വിലപ്പെട്ടതാണ് എന്ന് ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.