Thursday, April 16, 2020

പ്രണയത്തെ പറ്റി മനസ്സ് തുറന്ന് നയൻതാര



ഒരു പ്രമുഖ ദിനപത്രത്തിനു വേണ്ടി കൊടുത്ത അഭിമുഖത്തിൽ ആണ് തന്റെ പ്രണയങ്ങളെപറ്റി നായൻതാര പറഞ്ഞത്. പൊതുവെ അഭിമുഖങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ആളാണ് ലേഡിസൂപ്പർസ്റ്റാർ നയൻതാര.

നയൻതാരയുടെ പ്രണയബന്ധങ്ങളെ പറ്റി അനവധി വാർത്തകളാണ് വന്നിട്ടുള്ളത്. തമിഴ്നടൻ സിമ്പുവുമായും പിന്നീട് നടനും അതേപോലെ നൃത്തസംയോജകനായ പ്രഭുദേവയുമായും താരം പ്രണയത്തിൽ ആണെന്ന ഗോസിപ്പ്കൾ ഉണ്ടായിരുന്നു.

എന്നാൽ ആ ബന്ധങ്ങൾ ഒന്നും അധികകാലം നീണ്ടുനിന്നില്ല. അതിനു ശേഷമാണ് നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ച് വിഗ്നെശ് ശിവനുമായി അടുപ്പത്തിൽ ആകുന്നതു.



പരസ്പരവിശ്വാസം ഇല്ലെങ്കിൽ അത്തരക്കാർക്കൊപ്പം ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് നിൽക്കുകയാണ് എന്ന ചിന്തയിലാണ് താൻ ആ ബന്ധങ്ങൾ ഒക്കെ ഉപേക്ഷിച്ചതെന്നും എന്നാൽ അത്ര എളുപ്പമായിരുന്നില്ല വേർപിരിയൽ എന്നും താരം  പറഞ്ഞു. കരിയറും സിനിമയിലെ സുഹൃത്തുക്കളും ആണ് സങ്കടങ്ങളിൽ നിന്നും കര കയറാൻ സഹായിച്ചതെന്നും താരം പറഞ്ഞു. വിശ്വാസം ഇല്ലെങ്കിൽ അവിടെ പ്രണയവും ഇല്ലെന്നും താരം വ്യക്തമാക്കി.
Disqus Comments