Thursday, April 16, 2020

റെഡ് സോണിൽ 4 ജില്ലകൾ, കേന്ദ്രസർക്കാർ മാർഗനിർദ്ദേശങ്ങൾ ശക്തമായി പാലിക്കും --മന്ത്രിസഭ യോഗത്തിൽ തീരുമാനം.


തിരുവനന്തപുരം : ഏപ്രിൽ 20 വരെ കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ചു നിയന്ത്രണങ്ങൾ തുടരാനും 20 നു ശേഷം കൈത്തറി, ബീഡി,  കയർ, കശുവണ്ടി എന്നീ മേഖലകൾക്ക് ഇളവ് നൽകാനും മന്ത്രി സഭയോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി യുടെ അധ്യക്ഷതയിൽ നടന്ന  മന്ത്രിസഭയോഗത്തിൽ ആണ് തീരുമാനമെടുത്തത്.സാലറി ചലഞ്ചിന്റെ കാര്യത്തിൽ വ്യക്തമായ തീരുമാനം ആയിട്ടില്ല.  കാസറഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ റെഡ്സോണിൽ. വയനാട്, കോട്ടയം ജില്ലകൾ ഗ്രീൻസോണിലും  മറ്റു ജില്ലകളെ ഓറഞ്ച് സോണിൽ ആക്കണമെന്നും കേന്ദ്രതിനെ അറിയിക്കും.
Disqus Comments