ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ ഏറെ ശ്രേദ്ധേയനായ കലാകാരൻ ഷാബുരാജ് അന്തരിച്ചു.
കൊല്ലത്തെ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ഷാബുരാജിന്റേത് ഒരു നിർധന കുടുംബമാണ്.
ഷാബുരാജിന്റെ സുഹൃത്തുക്കളും മറ്റും ചികിത്സക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലായിരുന്നു. അതിനിടെയാണ് മരണം സംഭവിക്കുന്നത്. 4 മക്കളുടെ പിതാവാണ് ഷാബുരാജ്.
