Friday, April 10, 2020

എറണാകുളം മോഡൽ ഇനി ഇന്ത്യയിലൊട്ടാകെ പ്രചരിക്കും | All about Wisk



കൊറോണ വൈറസ് ബാധസ്ഥിരീകരിക്കുന്നതിനുള്ള സ്രവപരിശോധനക്ക് സാമ്പിൾ ശേഖരിക്കാൻ വേണ്ടി എറണാകുളം കളമശേരി മെഡിക്കൽ കോളേജിലെ ഒരു സംഘം ഡോക്ടർമാർ രൂപകല്പന ചെയ്ത വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക് (വിസ്‌ക് ) ഇന്ത്യയിലൊട്ടാകെ ഉപയോഗിക്കാൻ ഒരുങ്ങുന്നു. ചെന്നൈ, തിരുപ്പൂർ, കോയമ്പത്തൂർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഓരോ ആശുപത്രികളിലും വിസ്‌ക് സ്ഥാപിച്ചു.
ഇന്ത്യയിൽ തന്നെ ആദ്യമായി ഈ സംവിധാനം ഉപയോഗിച്ചത് നമ്മുടെ കേരളം ആണെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം.
വിസ്‌കിന്റെ രൂപകല്പനക്ക്
ചുക്കാൻ പിടിച്ച ആരോഗ്യ പ്രവർത്തകരെ ഈ സാഹചര്യത്തിൽ അഭിനന്ദിക്കാം.  മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറുമായ ഡോ. വിവേക് കുമാര്‍, ആര്‍ദ്രം ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, മെഡിക്കല്‍ കോളേജ് എ.ആര്‍.എം.ഒ ഡോ. മനോജ് എന്നിവരാണ് വിസ്‌ക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കിയോസ്‌കുകളുടെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.

വിസ്‌ക് അറിയേണ്ടത് Wisk



ദക്ഷിണകൊറിയ സാമ്പിൾ ശേഖരിക്കാൻ സ്വീകരിച്ച മാതൃക അടിസ്ഥാനപെടുത്തിയാണ് WISK (walk in sample kiosk) രൂപകല്പന ചെയ്തത്. ഇതിൽ സാമ്പിൾ എടുക്കുന്നവരുടെയും നല്കുന്നവരുടെയും സുരക്ഷക്ക് എക്സോസ്റ്റ് ഫാൻ, അൾട്രാ വയലറ്റ്, മാഗ്നെറ്റിക്ക് വാതിൽ എന്നിവ ഉണ്ട്. സാമ്പിൾ എടുക്കുന്ന ആൾ ക്യാബിനിൽ ഇരുന്നു സാമ്പിൾ എടുക്കും. ഇതിനായി ക്യാബിനിൽ കൈയുറ വച്ചിട്ടുണ്ട്. ഓരോ തവണ സാമ്പിൾ എടുത്തു കഴിഞ്ഞാൽ കൈയുറായും കസേരയും അണുമുക്തമാക്കും. ഒരു കിയോസ്കിനു 40000 രൂപയാണ് നിർമാണചെലവ്.




  • ഉപയോഗങ്ങൾ



  • 8ഘട്ടങ്ങൾ ഉള്ള സാമ്പിൾ ശേഖരണത്തിനു 2 മിനിറ്റ് സമയമാണ് ഒരാൾക്ക്  എടുക്കുന്നത് അതിനാൽ തന്നെ കൂടുതൽ സാമ്പിളുകൾ എടുക്കാൻ കഴിയും.



  • ഏതെങ്കിലും സ്ഥലത്തു wisk താത്കാലികമായി സ്ഥാപിച്ചു വലിയതോതിൽ സാമ്പിൾ ശേഖരിക്കാം. അങ്ങനെയെങ്കിൽ സാമ്പിൾ എടുക്കാൻ രോഗി അല്ലെങ്കിൽ രോഗബാധ ഉണ്ടെന്ന് സംശയിക്കുന്ന ആൾ ആശുപത്രിയിൽ വരണം എന്നില്ല.





  • നിലവിൽ ആരോഗ്യപ്രവർത്തകർ പി പി ഇ (പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് ) ഉപയോഗിച്ചാണ് സാമ്പിൾ ശേഖരിക്കുന്നതു. സുരക്ഷ കവച്ചതിനു 1000 രൂപ ചിലവാകും ഒരാൾക്ക്. എന്നാൽ ഇത് ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ ഉപേക്ഷിക്കാനെ കഴിയു. ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ WISK ഉപകരിക്കും.



  • ആരോഗ്യ പ്രവർത്തകർക്ക് പി പി ഇ കിറ്റ് ഉപയോഗിക്കേണ്ടതില്ല. ജീവനക്കാരുടെ പൂർണ സുരക്ഷിതത്വം വിസ്‌ക് ഉറപ്പാക്കുന്നുണ്ട്.



(Video The times of india)
Disqus Comments