ന്യൂഡൽഹി : രാജ്യത്തെ 62 ജില്ലകൾ കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ അടച്ചിടാൻ തീരുമാനം. രോഗികളുടെ എണ്ണം കൂടുതൽ ഉള്ള ജില്ലകളാണ് അടച്ചിടുന്നത്.
കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കണ്ണൂർ, കാസറഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്തും. രാജ്യ ത്തെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് 274 ജില്ലകളിൽ ആണ് അതിൽ 62 ജില്ലകൾ ആണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.കേരളത്തിൽ 7 ഹോട്സ്പോട്ടുകളാണ് ഉണ്ടായിരുന്നത്
തൃശൂരിനെ കൂടെ ഉൾപെടുത്തിയപ്പോൾ കേരളത്തിലെ ഹോട്ട്സ്പോട്ട്കളുടെ എണ്ണം 8 ആയി.
