 |
| (pic-manoramanews) |
വർക്കല : ക്വട്ടേഷൻ നൽകിയിട്ടു പറഞ്ഞ പണം നൽകാത്തതിന്റെ പേരില്‍ ഗുണ്ടസംഘം തന്നെ ക്വട്ടേഷൻ നൽകിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ ഗുണ്ടസംഘത്തിലെ 3 പേർ പോലീസ് പിടിയിൽ ആയി. വർക്കല സ്വദേശി ആമിനയെ ആണ് സംഘം ആക്രമിച്ചത്. ആമിന വർക്കല ഹെലിപാഡിൽ കച്ചവടം നടത്തിയിരുന്ന കർണാടകകാരിയെ കൊല്ലാൻ ഗുണ്ടസംഘത്തിനു ക്വട്ടേഷൻ കൊടുത്തിരുന്നു എന്നാൽ പണം നൽകിയിരുന്നില്ല. വധ ശ്രമത്തിനു ഇവർ എല്ലാവരും ആമിനഉൾപ്പെടെ അറസ്റ്റിൽ ആയിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയിട്ടും ആമിനപണം കൊടുക്കാ തിരുന്നതിനാലാണ് അഞ്ചു അംഗസംഘം feb. 6 നു ആമിനയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആമിനയെ മർദിച്ചു 4 പവൻ മാലയും 30000 രൂപയും വാഹനങ്ങളുടെ ആർ. സി ബുക്കും കവർന്നത്.
ആക്രമികൾ കൃത്യത്തിനു ശേഷം സംസ്ഥാനത്തിനു പുറത്ത് ഒളിച്ചു കഴിയുകയായിരുന്നു. എന്നാൽ കൊറോണ ആയതിനാൽ പോലീസ് പിടിക്കില്ല എന്ന് കരുതി നാട്ടിലേക്ക് മടങ്ങിയ ഇവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. അനവധി കേസുകളിൽ പ്രതിയായ റിയാസ്, അരുൺ കൃഷ്ണ, ഷൻ താജുദീൻ എന്നിവവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.