അതിനു ഏതു ജില്ലായിലേക്ക് വരണമോ അവിടുത്തെ ജില്ലാ കളക്ടർക്ക് ഇമെയിലിലൂടെയോ വാട്സ്ആപ്പ് വഴിയോ അപേക്ഷ നൽകണം. ജില്ല ഭരണകൂടം അപേക്ഷ നോക്കി യാത്രക്ക് അനുമതി നൽകണം. യാത്ര എന്ന് ഇപ്പോൾ ചെയ്യണമെന്ന് ജില്ല കളക്ടർ പറയും. യാത്രഅനുമതി ലഭിച്ചാൽ താമസിക്കുന്ന സംസ്ഥാനത്തെ ജില്ലാ ഭരണകൂടത്തിൽ നിന്നും യാത്രക്ക് ഉള്ള പാസ്സ് വാങ്ങണം. 3 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയു. ഡ്രൈവർ ഉൾപ്പെടെ ആണിത്. ഈ പാസ്സ് പരിശോധന വിധേയമാക്കിയിട്ടാകും അതിർത്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ കടത്തി വിടുന്നത്. വരുന്നവർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഇവരെ ക്വാറന്റെനിൽ പ്രവേശിപ്പിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
കേരളത്തിലേക്ക് വരുന്നത് ഗർഭിണി ആണെങ്കിൽ ഇവർ യാത്രചെയ്യാനുള്ള ആരോഗ്യസ്ഥിതി, പ്രസവതീയതി എന്നിവ വ്യക്തമാക്കുന്ന രേഖ അംഗീകൃത ഗയനകോളജിസ്റ്റ്ന്റെ കയ്യിൽ നിന്നും വാങ്ങി അതും താമസിക്കുന്ന സംസ്ഥാനത്തെ ജില്ലാ ഭരണകൂടതിനെ കാണിക്കണം. എന്നിട്ട് വേണം പാസ്സ് വാങ്ങാൻ. ഗർഭിണിയോടൊപ്പം കുട്ടികൾക്ക് യാത്ര അനുവദനീയമാണ്.
ചികിത്സക്ക് ആണ് വരുന്നതെങ്കിൽ ഏത് ചികിത്സക്ക് ആണെന്ന് ജില്ലാ കളക്ടറിനെ അപേക്ഷയിൽ അറിയിച്ചിരിക്കണം.ആരെങ്കിലും മരിച്ചതിനെ തുടർന്നാണ് യാത്ര എങ്കിൽ പാസ്സനോടൊപ്പം മരിച്ചയാളിനെ സംബന്ധിച്ച സത്യവാങ്‌മൂലവും അതിർത്തിയിൽ നൽകണം.
