തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോട്ടയം 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 5 പേർ തമിഴ്നാട്ടിൽ നിന്നും എത്തിയതാണ്. ഒരാൾ വിദേശത്തു നിന്നും എത്തിയ ആളും. ഒരാളുടെ ഉറവിടം ഇതുവരെയും കണ്ടെത്തിയിട്ടില്ല. ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. കോട്ടയവും ഇടുക്കിയും റെഡ് സോണിൽ ആണ്.
