Tuesday, April 14, 2020

ലോക്ക്ഡൌൺ നീട്ടി

ന്യൂഡൽഹി : രാജ്യത്തു ലോക്ക്ഡൌൺ മെയ്‌ 3 വരെ നീട്ടിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ തുടരും എന്നും ജനങ്ങളുടെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ഇനി വരുന്ന ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടായിരിക്കും. നിയന്ത്രങ്ങൾ ഏപ്രിൽ 20 വരെ നിരീക്ഷിച്ചിട്ടു ബാക്കി തീരുമാനിക്കും. കൂടുതൽ ഹോട്സ്പോട്ടുകൾ ഉണ്ടാകാത്തതും  സ്ഥിതി നിയന്ത്രണ വിധേയമായതുമായ   സംസ്ഥാനങ്ങൾക്ക് ഇളവുകൾ അനുവദിക്കും.സ്ഥിതി മോശമാണ് എന്ന് കണ്ടാൽ വീണ്ടും കർശന നിയന്ത്രണങ്ങൾ തുടരും. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു എന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഇളവുകളെ കുറിച്ച് നാളത്തെ പുതിയ മാർഗരേഖയിൽ പറയും.
Disqus Comments