ആഞ്ജലീന ജോളിയാവാൻ സർജറി നടത്തി വാർത്തകളിൽ ഇടം നേടിയ ഇറാൻ സ്വദേശി സഹർ തബറിന് കോവിഡ് 19 എന്ന് റിപ്പോർട്ടുകൾ. മതനിന്ദ, അഴിമതിയെ പ്രോത്സാഹിപ്പിക്കൽ, സാമൂഹിക മാധ്യമങ്ങൾ വഴി അക്രമം ചെയ്യാൻ പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ഇവർ ഇപ്പോൾ ജയിലിലാണ്. കോവിഡ് ആയതിനാൽ ഇവർക്ക് ജാമ്യം അനുദിക്കണമെന്നു പറഞ്ഞ് മനുഷ്യാവകാശ കമ്മിഷൻ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇവരെ പുറത്തുവിടുന്നത് അപകടകാരമാണെന്നും പറഞ്ഞ് ജാമ്യം നിഷേധിച്ചു.ജയിലിൽ നിന്നും ആശുപത്രിയിലേക്ക് ഇവരെ മാറ്റിയെന്നും ആരോഗ്യനില വഷളായതിനെ തുടർന്ന് ഇപ്പോൾ ഇവർ
വെന്റിലേറ്ററിൽ ആണെന്നുമാണ് റിപ്പോർട്ടുകൾ.
- ആരാണ് സഹർ തബർ ?
പ്ലാസ്റ്റിക്സർജറി നടത്തി ആഞ്ജലീന ജോളി എന്ന ഹോളിവുഡ് നടിയാകാൻ ശ്രമിച്ച യുവതി എന്ന പേരിലാണ് ഇവർ പ്രശസ്തയാവുന്നത്. 2017 ലാണ് പ്ലാസ്റ്റിക്സർജറി ചെയ്ത് ആഞ്ജലീന ജോളിയാകാൻ ശ്രമിച്ച് പരാജയപെട്ട യുവതി എന്ന പേരിൽ ഇവർ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അനവധി ഫോളോവേർസിനെ ഇവർ നേടി. എന്നാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിൽ പലതും എഡിറ്റ് ചെയ്തവയാണെന്ന് പിന്നീട് അറിഞ്ഞു. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് ആളുകളെ വഞ്ചിച്ചു സാമ്പത്തിക ലാഭം ഉണ്ടാക്കിയ ഇവരെ അറസ്റ്റ് ചെയ്തു.
ഇറാനിൽ അനുവദനീയമായ ഏക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഇൻസ്റ്റഗ്രാം ആണ്. അതു നന്നായിതന്നെ സഹർ ദുരുപയോഗം ചെയ്തു. 325000ത്തോളം ചിത്രങ്ങളാണ് ഇവർ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ സഹാർ തബർ എന്ന പേരിൽ അറിയപെട്ടിരുന്ന ഇവരുടെ യഥാർത്ഥ പേര് ഫത്തേമ ഖിഷ്വന്ത് എന്നാണ്. ആദ്യമൊക്കെ വൻ പിന്തുണയും അഭിനന്ദനവും ലഭിച്ച സഹർ പിന്നീട് പരിഹാസവും വിമർശനവും നേരിട്ടു.


