Tuesday, April 21, 2020

ഡോക്ടറിന്റെ മൃതദേഹം ആരുമറിയാതെ മറവു ചെയ്യേണ്ടി വന്നു- കോവിഡ് വൈറസ് പകരുമെന്ന ഭീതിയിൽ മൃതദേഹം മറവുചെയ്യാൻ സമ്മതിക്കാതെ ജനം അക്രമാസക്തരായി.



ചെന്നൈ : കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറിന്റെ ശവംസംസ്കാരം നാട്ടുകാർ തടഞ്ഞു. തുടർന്ന് ആരുമറിയാതെ മൃതദേഹം മറവുചെയ്യേണ്ടി വന്നു. ചെന്നൈയിലെ ന്യൂ ഹോപ്പ് ആശുപത്രി എം ഡി യായിരുന്ന  ന്യൂറോ സർജൻ ഡോ. സൈമൺ ഹെർക്കുലീസ്(55) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. തുടർന്ന് മൃതദേഹം സംസ്കരിക്കാൻ നാട്ടുകാർ അനുവദിക്കാതെ വരുകയും രാത്രി 1.30 മണിയോടെ പോലീസ് സംരക്ഷണത്തിൽ ആരുമറിയാതെ സഹപ്രവർത്തകൻ ആയ ഡോ. പ്രദീപും വാർഡിൽ ജോലി ചെയ്തിരുന്ന രണ്ടു പേരും ചേർന്ന് 10 അടി താഴ്ചയുള്ള കുഴിയിലേക്ക് മൃതദേഹം മറവ്
ചെയ്യുകയുമായിരുന്നു.

ഡോക്ടറുടെ മൃതദേഹവുമായി ആദ്യം ചെന്നൈയിലെ
കിൽപോക് ടിബി ഛത്രം ശ്മശാനത്തിലേക്ക് ആണ് പോയത്. അവിടെ ജനം പ്രതിഷേധിക്കുന്നു എന്നറിഞ്ഞു. തുടർന്ന്
വേലങ്ങാട് ശ്മശാനത്തിൽ പോയി. മണ്ണ്മാന്തി ഉപയോഗിച്ച് കുഴിയെടുക്കുമ്പോൾ ആക്രമണം ഉണ്ടായി.ജനം കല്ലും കുപ്പിയും എറിയുകയായിരുന്നു. ആക്രമണതിനിടയിലും മൃതദേഹം ഉപേക്ഷിക്കാതെ ഡോ. പ്രദീപും ഡ്രൈവർമാരും  തിരിച്ചു ആംബുലൻസിൽ കയറ്റി. ആംബുലൻസിന്റെ ചില്ല് പൊട്ടുകയും ആംബുലൻസ് ഡ്രൈവർ ധനുവിന്റെ തലക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറു മുഴുവൻ കൊണ്ട് മൃതദേഹം താഴെയിടാതെ തിരികെ ആംബുലൻസിൽ കയറ്റി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി മുറിവ് തുന്നി.പിന്നീട് സംസ്കാരത്തിന്റെ ചുമതല ഡോ. പ്രദീപ്‌ ഏറ്റെടുക്കുകയും ആശുപത്രിയിൽ പോയി പി പി ഇ ധരിച്ച് പ്രദീപ് തന്നെ ചില്ല് പൊട്ടിയ ആംബുലൻസ് ഓട്ടിച്ച്  രാത്രിയിൽ ശ്മശാനത്തിൽ എത്തി.പോലീസ് കാവലും ഉണ്ടായിരുന്നു. പ്രദീപിനോടൊപ്പം വാർഡിൽ ജോലിചെയ്യുന്ന രണ്ടുപേരും ഉണ്ടായിരുന്നു. മുൻപ് എടുത്ത കുഴിക്ക് ആഴം കുറവായതിനാൽ കയ്യിൽ കിട്ടിയ ഷവൽ ഉപയോഗിച്ച് കുറച്ചു കൂടി കുഴിച്ചു. അവർ മൂന്നുപേരും ചേർന്ന് മൃതദേഹം കുഴിയിൽ വച്ചു. കൈകൊണ്ട് മണ്ണിട്ട് മൂടുകയായിരുന്നു. 

ഒരുപാട് രോഗികളെ സഹായിച്ച ഡോക്ടർ ആണ് സൈമൺ. തികഞ്ഞ മനുഷ്യ സ്നേഹി. അദ്ദേഹത്തിന്റെ മൃതദേഹത്തിനോട് കാണിച്ച അനാദരവ് ചെന്നൈയിലെ ഡോക്ടർമാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഞായറാഴ്ച്ചയാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ അദ്ദേഹം മരിക്കുന്നത്. ഏതെങ്കിലും രോഗിയിൽ നിന്നാകും കോവിഡ് പകർന്നതെന്നു സംശയിക്കുന്നു.
Disqus Comments