Monday, April 27, 2020

കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ട് - ദക്ഷിണ കൊറിയ.

Kim-Jong-Unകിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ട് - ദക്ഷിണ കൊറിയ.


 ലണ്ടൻ : കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയ. കിം ജീവനോടെ ഉണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് മൂൺ ചെങ് ഇൻ സി എൻ എന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കിംമിന്റെ മുത്തച്ഛന്റെ ജന്മവാർഷികദിനാഘോഷങ്ങളിൽ നിന്നും കിം വിട്ട് നിന്നതിനെ തുടർന്ന് അദ്ദേഹം അസുഖ ബാധിതനാണ് കിംമിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ് എന്നീ അഭ്യുഹങ്ങൾ പരന്നിരുന്നു. ഹൃദയശാസ്ത്രക്രിയയെ തുടർന്ന് കിംമിന്റെ സ്ഥിതി മോശമായെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

കിംമിന്റെ സ്ഥിതിയിൽ സ്ഥിരീകരണം നടത്താൻ ഉത്തരകൊറിയയിൽ നിന്നും പ്രത്യേകിച്ച് വിവരങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റിന്റെ ഓഫീസും മുൻപ്  പറഞ്ഞിരുന്നു.
Disqus Comments