പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് മൊബൈല്‍ പരിശോധനാ യൂണിറ്റുകളുടെ ഏകോപന ചുമതല. രോഗസാധ്യത കൂടുതലുള്ള വിഭാഗത്തെ പ്രഥമ പരിഗണന നല്‍കി പരിശോധന നടത്തും. രോഗലക്ഷണം ഉള്ളവരെയും പ്രൈമറി കോണ്ടാക്ടുകളെയും ക്വാറന്റീനിലുള്ളവരെയും പരിശോധിക്കും. ടെസ്റ്റിംഗ് സെന്ററില്‍ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡ്രൈവര്‍, അറ്റന്‍ഡര്‍ എന്നിവരുണ്ടാകും. സ്രവം എടുക്കുന്നതിന് സ്റ്റാഫ് നഴ്സുമാരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
Covid Testing Mobile Units in Trivandrum
