Saturday, July 25, 2020

ജൂലൈ 17 ന് വിവാഹിതരായ വരനും വധുവിനും കോവിഡ് സ്ഥിരീകരിച്ചു

ജൂലൈ 17 ന് വിവാഹിതരായ വരനും വധുവിനും  കോവിഡ് സ്ഥിരീകരിച്ചു

കാസര്‍കോട്: ചെങ്കള പഞ്ചായത്തിലെ പീലാംകട്ട യിൽ ജൂലൈ 17 ന് നടന്ന വിവാഹത്തിൽ പങ്കെടുത്ത 43 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വരനും വധുവിനും ഉൾപ്പെടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ചു.

കോവിഡ് പ്രോട്ടോകോൾ വിരുദ്ധമായിട്ടാണ് ചടങ്ങുകൾ നടത്തിയതെങ്കിൽ പ്രസ്തുത വ്യക്തിക്ക് രണ്ട് വർഷം തടവും  പതിനായിരം രൂപ പിഴയും നൽകേണ്ടി വരും

Disqus Comments