Wednesday, July 22, 2020

സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Read in English

സംസ്ഥാനത്ത്  1038 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്


ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032  ആണ്. 785 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 87 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 109 പേര്‍.ഒരാൾ മരണപ്പെട്ടു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 226 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 133 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 120 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 101 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 92 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 61 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 56 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 51 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 49 പേർക്കും, കണ്ണുർ, ഇടുക്കി ജില്ലകളിൽ നിന്നുള്ള 43 പേർക്ക് വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 34 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, വയനാട്  ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 272 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  മലപ്പുറം ജില്ലയിൽ നിന്നുള്ള 52 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 43 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 38 പേരുടെയും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 33 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 19 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 18 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 15 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 14 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 12 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 4 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.



Disqus Comments