Saturday, May 2, 2020

കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ട് : ചിത്രങ്ങൾ പുറത്ത് വിട്ട് ഉത്തരകൊറിയ


കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ട് : ചിത്രങ്ങൾ പുറത്ത് വിട്ട് ഉത്തരകൊറിയ

സോൾ : ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് ഉത്തരകൊറിയ. ഹൃദയസംബന്ധമായ ശാസ്ത്രക്രിയ കഴിഞ്ഞ് കിംമിന് മസ്തിഷ്ക മരണം സംഭവിച്ചെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് . കിം ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയയുടെ  ഉന്നത  സുരക്ഷ ഉപദേഷ്ടാവും ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 15 ന് മുത്തഛന്റെ ജന്മവാർഷിക ദിന ആഘോഷങ്ങളിലെ കിംമിന്റെ  അസാന്നിദ്ധ്യമാണ് ഇത്തരം ഊഹാപോഹങ്ങൾക്ക് വഴിവച്ചത്.

എന്നാൽ ഇപ്പൊ മെയ് ദിന ആഘോഷപരിപാടികൾക്ക് റിബ്ബൺ മുറിച്ച് ഉത്ഘാടനം ചെയ്യുന്ന കിംമിന്റെ ചിത്രമാണ് ഉത്തരകൊറിയ പുറത്ത് വിട്ടിരിക്കുന്നത്. പ്യോങ്യാങ്ങിലെ വളം ഫാക്ടറിയുടെ ഉത്‌ഘാടനം ആണ് കിം നിർവഹിച്ചത്. കിംമിന്റെ ആരോഗ്യ നിലയെ പറ്റി നിലനിന്നിരുന്ന സംശയങ്ങൾക്ക് ഈ ചിത്രം മറുപടി ആയിരിക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് കിം പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.

Disqus Comments