Friday, May 8, 2020

കോവിഡ് പ്രതിരോധത്തിന് ഗംഗജലം : നിർദ്ദേശം ഐ സി എം ആർ തള്ളി.

കോവിഡ് പ്രതിരോധത്തിന് ഗംഗജലം : നിർദ്ദേശം ഐ സി എം ആർ(I C M R) തള്ളി.


ന്യൂഡൽഹി : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റീസെർച്ച്  കോവിഡ് ചികിത്സക്ക് ഗംഗജലം ഉപയോഗിക്കാമെന്ന ജലമന്ത്രാലയത്തിന്റെ നിർദ്ദേശം തള്ളി. ഇതു സംബന്ധിച്ച് പഠനങ്ങൾ  ശാസ്ത്രീയ  തെളിവുകൾ ഒന്നും ഇല്ലാതെ വേണ്ട എന്നും ഐ സി എം ആർ.

ഗംഗനദിയെ ശുദ്ധീകരിക്കുന്ന ദൗത്യം(എൻ എം സി ജി ) വഹിച്ച സംഘടനകളും ആളുകളും ഗംഗാജലം കൊണ്ട് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനു ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തണമെന്ന് നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. ഈ നിർദ്ദേശം ജലമന്ത്രാലയം ഐ സി എം ആറിന് കൈമാറിയിരുന്നു. ഗംഗജലത്തെ പറ്റി പഠിക്കുന്ന എൻവിറോൺമെന്റൽ റീസെർച് ഇൻസ്റ്റിറ്റ്യൂട്ടുമായി എൻ എം സി ജി ചർച്ചനടത്തിയിരുന്നു. ഗംഗജലത്തിൽ ബാക്റ്റീരിയൊഫേജുകളുടെ എണ്ണം പതോജനിക് ബാക്റ്റീരിയകളെക്കാൾ  കൂടുതൽ ആണെന്നും എന്നാൽ ഗംഗ ജലത്തിന് വൈറസ് പ്രതിരോധാശക്തി ഉണ്ടോന്ന് കണ്ടെത്താനായിട്ടില്ല എന്നും ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.
Disqus Comments