Tuesday, May 12, 2020

അഞ്ചു പെൺകുട്ടികൾ ശല്യം ചെയ്യുന്നു- പരാതിയുമായി മൂന്നാംക്ലാസ്സുകാരൻ.

അഞ്ചു പെൺകുട്ടികൾ ശല്യം ചെയ്യുന്നു- പരാതിയുമായി മൂന്നാംക്ലാസ്സുകാരൻ.

കോഴിക്കോട് : അഞ്ച് പെൺകുട്ടികൾ തന്നെ ശല്യം ചെയ്യുന്നു എന്ന പരാതിയുമായി പുതിയപാലത്തെ 8 വയസ്സുകാരൻ പോലീസ് സ്റ്റേഷനിൽ എത്തി. ഉമർദിനാൽ എന്ന മൂന്നാം ക്ലാസ്സുകാരനാണ് പരാതിക്കാരൻ. അന്വേഷിച്ചു ചെന്ന കസബ പോലീസ്  പ്രശ്നം പരിഹരിച്ചു.

ഉമർദിനാലിനോട് പോലീസ് കാര്യങ്ങൾ തിരക്കി. സ്വന്തം സഹോദരിയടക്കം അടുത്തുള്ള അഞ്ചു പെൺകുട്ടികൾ കളിക്കാൻ കൂട്ടുന്നില്ല എന്നതും കളിയാക്കുന്നു എന്നതുമായിരുന്നു ഉമർദിനാലിന്റെ പ്രശ്നം. പെൺകുട്ടികളെ നേരിൽ കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പ്രശ്നം ജനമൈത്രി പോലീസ് രമ്യമായി  പരിഹരിച്ചു.
Disqus Comments