Friday, May 1, 2020

ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ നാല് താലൂക്കുകളിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ 49 ലക്ഷത്തിലേറെ രൂപയുടെ ഭരണാനുമതി

Attingal

ആറ്റിങ്ങൽ : ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ നാല് താലൂക്കുകളിലെ അഞ്ച് സർക്കാർ ആശുപത്രികളിൽ കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നാല്പത്തി ഒൻപതു ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി എഴുനൂറ്റി ഒൻപതു രൂപയുടെ ഭരണാനുമതി ലഭിച്ചു. എംപി അടൂർ പ്രകാശ് നൽകിയ കത്തിന്മേലാണ് അനുമതി ലഭിച്ചത്. അനുമതി ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായപ്പോഴാണ് ജില്ലാ കളക്ടർക്ക് കത്തയച്ചത്.

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ICU വെൻറിലേറ്ററും ICU ബെഡും, മൾട്ടി പാരാ മോണിറ്റർ & ഡീഫ്രിബുലെറ്റർ ഉൾപ്പെടെ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 11,66,199 /- രൂപയും ചിറയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ICU വെന്റിലേറ്ററും, ICU ബെഡും, മൾട്ടി പാരാ മോണിറ്റർ & ഡീഫ്രിബുലെറ്റർ ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 11,66,199 /-രൂപയും വർക്കല താലൂക്ക് ആശുപത്രിയ്ക്ക് ICU  വെൻറിലേറ്റർ വാങ്ങുന്നതിന് 9,76,921/- രൂപയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മൾട്ടി പാരാ മോണിറ്റർ & ഡിഫ്രിബുലെറ്റർ, ICU ബെഡ്. പോർടബിൽ വെന്റിലേറ്റർ ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 8,44,695/-  രൂപയും മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മൾട്ടി പാരാമോണിറ്റർ & ഡിഫ്രിബുലെറ്റർ, ICU ബെഡും, പോർടബിൽ വെന്റിലേറ്റർ ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 8,44,695/-  രൂപക്കുമാണ് അനുമതി ലഭിച്ചത്.

ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഭരണാനുമതി നൽകിയതിൽ ഉണ്ടായ കാലതാമസം ഇനി പദ്ധതി നടപ്പാക്കുന്നതിലും ഉണ്ടാകരുത് എന്ന് ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംപി അടൂർ പ്രകാശ് പറഞ്ഞു. 
Disqus Comments