Wednesday, April 8, 2020

അജ്ഞാതരൂപവും പൂച്ചതലയും MLA യുടെ വീട്ടിൽ



തൃശൂർ  : തൃശ്ശൂരിന്റെയും കോഴിക്കോടിന്റെയും പല ഭാഗങ്ങളിലും അജ്ഞാതരൂപത്തെ കണ്ടു എന്ന വാർത്ത നമ്മൾ കേട്ടതാണ്‌. പോലീസ് അത് അജ്ഞാതരൂപം അല്ലെന്നും വെറും മയകാഴ്ച ആണെന്നും,   ആർക്കോ മനോവിഭ്രാന്തിയിൽ തോന്നിയതാകും എന്നും പറഞ്ഞിരുന്നു. എന്നാൽ സമാന സംഭവം ഇന്ന് പുലർച്ചെ തൃശൂർ പുറനാട്ടുകരയിൽ അനിൽ അക്കര MLA കുടുംബസമേതം  താമസിക്കുന്ന വീട്ടിൽ ഉണ്ടായി.

ഇന്ന് രാവിലെ 5.30 ക്ക് വീട്ടമ്മ സിമിലിയാണ് അജ്ഞാതരൂപത്തെ കണ്ടത്. വീടിനു പുറകുവശത്തെ തൊഴുത്തിൽ പുലർച്ചെ 5.30 ക്ക് ആണ് അജ്ഞാതരൂപത്തെ കാണുന്നത്. വെള്ളവസ്ത്രം ധരിച്ചായിരുന്നു രൂപത്തിന്റെ നിൽപ്. തുടർന്ന് അവിടെ നിന്നും നടന്നു പോയി. ഇതിനു ശേഷം പിന്നീട് പശുവിനു വെള്ളം കുടിക്കാൻ വക്കുന്ന പത്രത്തിൽ പൂച്ച യുടെ അറുത്തു മാറ്റിയ തല കൊണ്ട് ഇട്ടിരിക്കുന്നതായും കണ്ടു. അപ്പോഴാണ് സംഭവം കൂടുതൽ ഗൗരവകരമാണ് എന്ന് മനസ്സിലാക്കുന്നത്.

ഏതെങ്കിലും സാമൂഹ്യവിരുദ്ധർ വാർത്ത പ്രചരിക്കാൻ വേണ്ടി ചെയ്തത് ആകും എന്ന് പോലീസ് വിശ്വസിക്കുന്നു. തൃശൂർ പേരമംഗലം പോലീസ് കേസു എടുത്തു. അന്വേഷണം പുരോഗമിക്കുന്നു. ഏതെങ്കിലും സി സി  ടി  വി ദൃശ്യങ്ങളിൽ നിന്നും അജ്ഞാതരൂപത്തെ കുറിച്ച് മനസിലാക്കാമെന്നു കരുതുന്നു. പൂച്ചയുടെ ശരീരത്തിന്റെ ബാക്കി ഭാഗം കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ട് കിട്ടിയില്ല. മറ്റെവിടെയോ വച്ച് തല അറുത്തെടുത്ത MLA യുടെ വീട്ടിൽ കൊണ്ട് ഇട്ടതാകാം എന്ന് സംശയിക്കുന്നു.
Disqus Comments