രജിത് സർ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായെങ്കിലും ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു ഷോയിലൂടെ തിരിച്ചുവരികയാണ്. "വീണ്ടും ചില വീട്ടുവിശേഷങ്ങൾ " എന്ന പരിപാടിയിലൂടെ ആണ് Dr. രജിത് കുമാർ തിരിച്ചു വരുന്നത്.
അദ്ദേഹത്തോടൊപ്പം ജഗദീഷ്, ടിനി ടോം, ബിജുകുട്ടൻ കലാഭവൻ പ്രജോദ് തുടങ്ങിയ താരനിരയും ഉണ്ടാകും. മറ്റു അനവധി താരങ്ങളും പങ്കെടുക്കും എന്നാണ് വാർത്ത. ലോക്ക്ഡൌൺ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് പരിപാടി. പുത്തൻ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക. എന്താണ് എങ്ങനെയാണു പരിപാടി എന്നൊക്കെ കണ്ടുതന്നെ അറിയാം. ഏഷ്യാനെറ്റിൽ ഇനി എന്നും രാത്രി 9 മണിക്ക് "വീണ്ടും ചില വീട്ടുവിശേഷങ്ങൾ സംപ്രേഷണം ചെയ്യും
ബിഗ് ബോസ് എന്ന ചാനൽ പരിപാടി അടുത്തയിടെ ഏറെ ചർച്ച വിഷയമായതാണ്. അതിൽ ഏറെ ശ്രദ്ധിക്ക പെട്ടതോ Dr.രജിത് കുമാർ എന്ന മത്സരാർത്ഥിയും. അനവധി ആരാധകരാണ് അദ്ദേഹത്തിനു ഉള്ളത്.അദ്ദേഹത്തിന്റെ ആരാധകർ ഉൾപ്പെടുന്ന രജിത് കുമാർ ആർമി എന്നൊരു വാട്സ്ആപ്പ് ഗ്രൂപ്പ് തന്നെ ഉണ്ട്. മത്സരത്തിനിടെ ടാസ്ക് ചെയ്യുമ്പോൾ മറ്റൊരു സഹമത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേയ്ച്ച സംഭവത്തിൽ അദ്ദേഹം ഷോയിൽനിന്നും പുറത്തായിരുന്നു.
തുടർന്ന് വൻ പ്രതിഷേധം ആണ് ആരാധകരുടെ പക്കൽ നിന്നും ഉണ്ടായത്.ഷോയിൽ നിന്നും പുറത്തായി നാട്ടിലേക്കു വരവേ, ജനം കൂട്ടം കൂടാൻ പാടില്ല എന്ന വസ്തുത നിലനിൽക്കുമ്പോ തന്നെ അദ്ദേഹത്തിന്റെ ആരാധകർ എയർപോർട്ടിൽ ഒത്തുകൂടുകയും Dr.രജിത് കുമാറിന് വൻ സ്വീകരണം നൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ പേരിലും ആരാധകരുടെ പേരിലും പോലീസ് കേസ് വരെ എടുത്തു.