കൊറോണാ വൈറസിനെ തുടർന്ന് സംസ്ഥാനം മുഴുവൻ അടച്ചിട്ടപ്പോൾ നിരവധി പേർക്കാണ് അത് ബുദ്ധിമുട്ട് ആയി മാറിയത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റീചാർജ് ഷോപ്പുകൾ റീചാർജ് ഷോപ്പുകൾ അടച്ചതോടെ ഒരുപാടുപേർ ബുദ്ധിമുട്ടിലായി ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളിലൊന്നാണ് മൊബൈൽ. എന്നാൽ ഓൺലൈൻ ആയി റീച്ചാർജ് ചെയ്യാൻ കഴിയാത്തവർക്ക് ഇത് വലിയൊരു പ്രതിസന്ധി തന്നെയാണ്.
മൊബൈൽ റീചാർജ് ഷോപ്പുകൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും തുറക്കണം, എന്നാൽ കൂടുതൽ ചർച്ചയ്ക്ക് ശേഷം മാത്രമേ ഇതിൽ എന്തെങ്കിലും അന്തിമമായ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു.