കോവിഡ് എന്ന ദുരിതത്തെ തടയുന്നതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ചു അഞ്ചുമാസത്തേക്ക് മാറ്റിവെക്കണം എന്ന സർക്കാർ ഉത്തരവിനെ കത്തിച്ചുകളഞ്ഞ അദ്ധ്യപകർക്ക് എതിരെയാണ് നടൻ ഹരീഷ് പേരടിയുടെ വിമർശനം.
നടൻ മണികണ്ഠൻ ആചാരി തന്റെ വിവാഹ ചിലവിനായുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. എന്നാൽ അദ്ധ്യാപകർ മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ച ശേഷമേ ഇവർ വിദ്യാർത്ഥികളെ അഭിമുഖീകരിക്കാൻ പാടുള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അദ്ധ്യാപക വർഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം ...തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർത്ഥി സമൂഹത്തെ അഭിമുഖികരിക്കാൻ പാടുകയുള്ളു...മണികണ്‌ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്...കേരളത്തിന്റെ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്...ആശംസകൾ ...കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാൻ തോന്നുന്നത്..."കൈയ്യടിക്കെടാ" ....
