Sunday, April 26, 2020

ആറ്റിങ്ങലിലെ നാലുവരിപ്പാതയുടെ ഭാഗമായുള്ള ഓട നിർമ്മാണം പുരോഗമിക്കുന്നു.

ആറ്റിങ്ങൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിലെ നാലുവരിപ്പാതയുടെ ഭാഗമായുള്ള ഓട നിർമ്മാണം പുരോഗമിക്കുന്നു. പൂവൻപാറ മുതൽ മൂന്നുമുക്ക് വരെയാണ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നത്. ഏകദേശം 2.8 കിലോമീറ്റർ ദൂരം ഉണ്ട്. സർക്കാരിന്റെ കൈവശമുള്ള സ്ഥലവും മറ്റു പുറമ്പോക്ക് ഭൂമികളും ഏറ്റെടുത്താണ് നിർമാണം നടക്കുക.

എന്നാൽ, ആറ്റിങ്ങൽ പോസ്റ്റ്‌ ഓഫീസിന്റെ മുൻവശത്തെ സ്ഥലം എടുത്ത് ആണ് ഓട പോകേണ്ടത് പക്ഷെ ഇതുവരെയും പോസ്റ്റ്‌ ഓഫീസിന്റെ സ്ഥലം ഏറ്റെടുത് ഓട നിർമ്മിക്കാനുള്ള അനുവാദം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നിർമ്മാണ പ്രവർത്തനങ്ങളിൽ തടസം ഉണ്ടാകാതിരിക്കാൻ പോസ്റ്റ്‌ ഓഫീസിന്റെ ചുറ്റുമതിലിനു വെളിയിൽകൂടി ആണ് നിർമ്മാണം പുരോഗമിക്കുന്നത്.
Disqus Comments