തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെയും സർക്കാർ സഹായം പറ്റുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഏകദേശം 25% ശമ്പളം ദുരന്ത സമയങ്ങളിൽ മാറ്റി വയ്ക്കാനുള്ള വ്യവസ്ഥ ഓർഡിനൻസിൽ ഉണ്ട്.എന്നാൽ ഓർഡിനൻസിന്
ഗവർണറുടെ അനുമതി വേണം.
അതിനാൽ തന്നെ ശമ്പളവിതരണം ഗവർണറുടെ അനുമതി ലഭിക്കുന്നവരെ വൈകുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി ശമ്പള ഉത്തരവ് അടുത്തിടെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം സർക്കാർ ജീവനക്കാരുടെ അവകാശമാണെന്ന് കണ്ടാണ് കോടതി 6 ദിവസത്തെ ശമ്പളം വീതം 5 മാസം പിടിക്കുന്ന സർക്കാർ ഉത്തരവിനെ സ്റ്റേ ചെയ്തത്. ഹൈകോടതി സ്റ്റേക്ക് അപ്പീൽ നൽകിയാലും ഫലം ഉണ്ടാവില്ല എന്ന് കണ്ടാണ് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഓർഡിനൻസ് പ്രകാരം സർക്കാർ സഹായം പറ്റുന്ന സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെയും 25 % ശമ്പളം മാറ്റിവയ്ക്കാനുള്ള അധികാരം സർക്കാരിന് ഉണ്ട്. എന്നാൽ സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം മാറ്റി വയ്ക്കാനാണ് തീരുമാനം.എന്നാൽ ഈ ശമ്പളം എപ്പോൾ തിരിച്ചു നൽകും എന്നതിൽ 6 മാസത്തിനു ശേഷമേ തീരുമാനം ഉണ്ടാകു എന്നും ഓർഡിനൻസിൽ പറയുന്നു. ശമ്പളനിയമം വന്നതിനു ശേഷവും ഈ മാസത്തെ ശമ്പളം വൈകുമെന്ന് മന്ത്രി വ്യക്തമാക്കി. കടമായി 1000 കോടി എടുത്തു വേണം ശമ്പളം നൽകാൻ. മന്ത്രിമാരുടെയും M L A മാരുടെയും ശമ്പളം 30% ആയി കുറക്കാനുള്ള ഓർഡിനൻസിനും മന്ത്രി സഭ അംഗീകാരം നൽകി. ഓർഡിനൻസിന് ഗവർണറുടെ അനുമതി കൂടി ലഭിച്ചാൽ മതി.
