Sunday, April 5, 2020

കോവിഡിനെതിരെ "ഐവർമെക്ടിൻ ", ആദ്യ ഘട്ട പരീക്ഷണങ്ങൾ വിജയം.

ഐവർമെക്ടിൻ എന്ന മരുന്ന് ഉപയോഗിച്ചുളള ആദ്യ  ഘട്ട പരീക്ഷണങ്ങളിൽ, പ്രസ്തുത മരുന്നു 48 മണിക്കൂർ കൊണ്ട് കോവിഡിനെ ഇല്ലാതാക്കുമെന്നു തെളിഞ്ഞു. ഓസ്ട്രേലിയയിലെ ലാബ് പരീക്ഷണത്തിൽ ആണ് ഇത് കണ്ടെത്തിയത്. ആന്റി പാരസൈറ്റിക് മരുന്നാണ് ഇത്. ആന്റി വൈറൽ റീസേർച് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇതിന്റെ പഠനത്തെ കുറിച്ച് പറയുന്നു. ലോകമെമ്പാടും അനുമതിയുള്ളതും വിപണിയിൽ ഉള്ളതു മായ ഈ മരുന്നിനു കോവിഡിനെ ഇല്ലാതെയാക്കാൻ സാധിച്ചേക്കും എന്നതു കോവിഡിനു എതിരെ മരുന്നു കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ഒരു മുതൽകൂട്ട് ആയേക്കും. 48 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ച  DNA ഇത് പൂർണമായി ഇല്ലാതാക്കുന്നു. 

ഈ മരുന്നിനെ പറ്റി കൂടുതൽ പഠനങ്ങൾ നടക്കുകയാണ്. ക്ലിനിക്കൽ 
പരീക്ഷണങ്ങൾക്ക് ശേഷമേ മനുഷ്യരിൽ ഉപയോഗിക്കാവു.മൃഗങ്ങളിലും മനുഷ്യരിലും കൂടുതൽ പഠനങ്ങൾ നടത്തിയാൽ മാത്രമേ ഇതു കോവിഡ് 19 ചികിത്സക്ക്  ഉപയോഗിക്കാമോ എന്ന് പറയാൻ കഴിയൂ എന്നാണ് ഗവേഷകാരുടെ അനുമാനം.
Disqus Comments