Saturday, April 4, 2020

മാസ്ക് അമേരിക്ക കൊള്ളയടിച്ചെന്നു ജർമനി

ജർമനി ഓർഡർ ചെയ്ത  2 ലക്ഷത്തോളം മാസ്ക് അമേരിക്ക തട്ടി എടുത്തതായി ജർമനി. ജർമൻ പോലീസ് ന് വേണ്ടി ഓർഡർ ചെയ്ത എൻ 95 മാസ്കളാണ് അമേരിക്ക 
കൈക്കലാക്കി എന്ന് പറയുന്നത്. ചൈനയിൽ നിന്നും ജർമനിയിലേക്ക് കൊണ്ട് പോയ മാസ്ക്കളാണ് അമേരിക്ക പിടിച്ചെടുത്തതായി പറയുന്നത്. 

ലോകം ഒട്ടാകെ ഒറ്റ കെട്ടായി കൊറോണക്ക് എതിരെ പോരാടേണ്ടസമയത്താണ്  യുറോപ്പും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ഭിന്നത പുറത്തു 
വരുന്നത്. മെഡിക്കൽ ഉപകരണങ്ങൾക്ക് വേണ്ടിയും രാജ്യങ്ങൾ തമ്മിൽ മത്സരങ്ങൾ നടക്കുന്നു. അമേരിക്ക അധികവില നൽകി മെഡിക്കൽ ഉപകരണങ്ങൾ വാങ്ങികൂട്ടുന്നെന്ന് ഫ്രാൻസും വ്യക്തമാക്കി. 

വായുവിലൂടെയും വൈറസ് ബാധ യേക്കാം എന്ന അഭിപ്രായം ശാസ്ത്രജ്ഞർ ഉന്നയിച്ചതിനാൽ മാസ്ക്കളുടെ ആവശ്യകതയും കൂടിയിട്ടുണ്ട്.
Disqus Comments