തിരുവനന്തപുരം : കോവിഡ് 19 തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയിരിക്കുന്നത് കൊണ്ട് പുതിയ നറുക്കെടുപ്പുകൾ ലോക്ക്ഡൗണിനു ശേഷം മെയ് 10 മുതൽ ആരംഭിക്കുന്നതാണ് ഉചിതമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണസമര സമിതി.
ഏജന്റ്മാർ വാങ്ങിസൂക്ഷിചിരിക്കുന്ന ടിക്കറ്റുകൾ പഴയനിലയിൽ വില്പന നടത്താനുള്ള സാഹചര്യം ഇപ്പോഴില്ല എന്നും ടിക്കറ്റുകൾ വിറ്റഴിക്കാനുള്ള സമയം ഏജന്റ്മാർക്കും തൊളിലാളികൾക്കും ലഭിക്കുന്ന വിധത്തിൽ നറുക്കെടുപ്പുകൾ ഷെഡ്യൂൾ ചെയ്യണമെന്നും ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിനു എഴുതിയ കത്തിൽ പറയുന്നു.
- പൗർണമിRN43 - നറുക്കെടുപ്പ് 10/5/2020
- വിൻ വിൻ W557 - നറുക്കെടുപ്പ് 13/5/2020
- സ്ത്രീശക്തി SS202 - നറുക്കെടുപ്പ് 16/5/2020
- അക്ഷയ AK438 - നറുക്കെടുപ്പ് 19/5/2020
- കാരുണ്യ പ്ലസ് KN309 - നറുക്കെടുപ്പ് 22/5/2020
- നിർമ്മൽ NR166 - നറുക്കെടുപ്പ് 25/5/2020
- പൗർണമി RN436 - നറുക്കെടുപ്പ് 28/5/2020
ഈ രീതിയിൽ നറുക്കെടുപ്പ് ഷെഡ്യൂൾ ചെയ്യണമെന്നാണ് ധനകാര്യമന്ത്രിയോട് കേരള ഭാഗ്യക്കുറി സംരക്ഷണസമര സമിതി അപേക്ഷിച്ചിരിക്കുന്നത്. മെയ് 31 നു ബമ്പർ നറുക്കെടുപ്പ് നടത്തണം എന്നും ആവശ്യപെട്ടിട്ടുണ്ട്.
ഏജന്റ്മാരുടെ കൈവശം ലക്ഷക്കണക്കിന് പ്രൈസ് വിന്നിങ് ടിക്കറ്റുകൾ സ്റ്റോക്ക് ഉണ്ട്. ഇത് നാശ നഷ്ടം ഉണ്ടാകാതിരിക്കാൻ ലോക്ക്ഡൗണിൽ ഇളവ് നൽകി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ഈ വിന്നിങ് ടിക്കറ്റുകൾ ഏറ്റെടുത്തു ക്യാഷ് റെസിപ്റ്റ് നൽകണമെന്നും സമിതി ആവശ്യപെട്ടിട്ടുണ്ട്. ക്യാഷ് റെസിപ്റ്റുകൾ ഹാജാരാക്കി പുതിയ ടിക്കറ്റുകൾ വാങ്ങാൻ അനുവാദം നൽകണമെന്നും പുതിയ ടിക്കറ്റുകൾ അച്ചടിക്കുമ്പോൾ സമ്മാന ഘടനയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഉചിതമായിരിക്കുമെന്നും ഇതു സംബന്ധിച്ച് ട്രേഡ് യൂണിയനുകളുടെയും, ഏജന്റ്മാരുടെയും കൂടി അഭിപ്രായങ്ങൾ പരിഗണിച്ചു കൊണ്ട് തീരുമാനമെടുക്കാൻ അപേക്ഷിക്കുന്നതായും കത്തിൽ പറയുന്നു.
